നായ്ക്കള്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘വാലാട്ടി’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. മെയ് അഞ്ചിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. നവാഗതനായ ദേവന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസ് ആണ് നിര്‍മ്മിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ സിനിമയാണ് വാലാട്ടി.
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായ് പതിനൊന്ന് നായ്ക്കുട്ടികളും ഒരു പൂവന്‍കോഴിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് വാലാട്ടി. വരുണ്‍ സുനില്‍ സംഗീതം നല്‍കിയിരിക്കുന്ന ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. നായ്ക്കുട്ടികളെ വളര്‍ത്താനും ചിത്രത്തിനായുള്ള ട്രെയിനിങ് നല്‍കാനും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി മൂന്ന് വര്‍ഷത്തില്‍ അധികം സമയമാണ് എടുത്തിരിക്കുന്നത്.
വിഷ്ണു പണിക്കരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിയ്ക്കുന്നത്. ചിത്രസംയോജനം- അയൂബ് ഖാന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനയ് ബാബു, നിര്‍മാണ നിര്‍വഹണം- ഷിബു ജി സുശീലന്, സൗണ്ട് ഡിസൈന്‍- ധനുഷ് നായനാര്‍, അറ്റ്മോസ് മിക്സിങ്- ജസ്റ്റിന് ജോസ്, കലാ സംവിധാനം- അരുണ്‍ വെഞ്ഞാറന്മൂട്, ചമയം- റോണക്സ് സേവിയര്‍, വസ്ത്രാലങ്കാരം- ജിതിന് ജോസ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.