അജിത് നായകനായി എത്തുന്ന പുതിയ ചിത്രം വാലിമൈ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിന് നേരെ ബോംബേറുണ്ടായി. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് സംഭവമുണ്ടായത്. സ്ഫോടനത്തില്‍ അജിത് ആരാധകന് പരുക്കേറ്റു.
ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് മുന്നോടിയായി തീയറ്ററിന് മുന്നില്‍ അജിത്തിന്റെ ഫ്ളക്സ് ബോര്‍ഡ് ഉയര്‍ത്തുന്നതിനിടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം ഇതിന് നേരെ ബോംബെറിയുകയായിരുന്നു. നവീന്‍ കുമാര്‍ എന്നയാള്‍ക്കാണ് പരുക്കേറ്റത്.
ബോംബെറിഞ്ഞത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അജിത്തിന്റെ ബാനര്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഫാന്‍സിന് ഇടയിലെ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.