Categories: MalayalamReviews

ക്രിസ്‌തുമസ്‌ വിരുന്നുമായെത്തിയ പെരുന്നാൾ നിലാവ് | വലിയ പെരുന്നാൾ റിവ്യൂ

ജീവിക്കുന്നവരേക്കാൾ അതിജീവിക്കുന്നവരുടെ നാടാണ് കൊച്ചി. നിരവധി ചിത്രങ്ങൾക്ക് കാരണമായിട്ടുള്ള ആ കൊച്ചിയിലെ ജീവിതങ്ങളെ അടിസ്ഥാനമാക്കി തന്നെയാണ് നവാഗതനായ ഡിമല്‍ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത വലിയ പെരുന്നാൾ എത്തിയിരിക്കുന്നത്. മാജിക് മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ‘എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്’ എന്ന ടാഗോടെയാണ് എത്തിച്ചേർന്നിരിക്കുന്നത്. അൻവർ റഷീദ് എന്ന പേര് നിർമാതാവിന്റെ സ്ഥാനത്ത് വന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രതീക്ഷകൾ വർദ്ധിപ്പിച്ചത്. ഒപ്പം ഷെയ്ൻ നിഗം എന്ന നായകനും. ഡിമല്‍ ഡെന്നിസ് എന്ന സംവിധായകനിൽ നിന്നും ഏറെ പ്രതീക്ഷിക്കാം എന്നും ചിത്രം ഉറപ്പ് തരുന്നുണ്ട്.

തന്റെ കടങ്ങൾ തീർക്കുവാൻ വേണ്ടി അഹോരാത്രം അധ്വാനിക്കുന്ന ഒരു ഡ്രൈവറാണ് ശിവകുമാർ. ഒരു ട്രിപ്പിനിടയിൽ അയാളുടെ യാത്രക്കാരിൽ നിന്നും സ്വർണം തട്ടിയെടുക്കുവാൻ ഒരു കൂട്ടം മുഖംമൂടി ധരിച്ചവർ ശ്രമിക്കുന്നു. ആ കേസിന്റെ അന്വേഷണം ഡാൻസ് സ്‌കൂൾ നടത്തുന്ന അക്കറിന്റെയും കാമുകി പൂജയുടെയും ജീവിതത്തിലേക്ക് എത്തിച്ചേരുന്നു. അവരുടെ ഗ്യാങ്ങും സംശയത്തിന് കീഴിൽ ആകുന്നു. അക്കറും സംഘവും ഈ ഊരാക്കുടുക്കുകളിൽ നിന്നും രക്ഷപ്പെടാനുള്ള ‘ഓട്ട’മാണ് വലിയ പെരുന്നാൾ എന്ന ചിത്രം. മൂന്ന് മണിക്കൂർ ക്ഷമയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന പ്രേക്ഷകന് ചിത്രത്തിന്റെ പൂർണത മനസ്സിലാക്കുവാൻ സാധിക്കുന്നത് ക്ലൈമാക്സോട് കൂടിയാണ്.

സാധാരണ ചിത്രങ്ങൾ പോലെ ഒരു തുടക്കമോ അതുമായി ബന്ധപ്പെട്ട ഒരു ഒടുക്കമോ ഇല്ലാതെ വേറിട്ട രീതിയിൽ പറഞ്ഞു പോകുന്ന ഒരു കഥയാണ് ചിത്രത്തിന്റേത്. അവതരണത്തിന് തന്നെയാണ് ആദ്യത്തെ കൈയ്യടി. രണ്ടാമത്തെ കൈയ്യടി ഷെയ്ൻ നിഗത്തിനും സംഘത്തിനും. ചിത്രത്തിന്റെ മൂഡിനെ ഒട്ടും നഷ്ടപ്പെടുത്താതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ ഷെയ്‌നും നായിക ഹിമിക ബോസും, ജോജു ജോർജും മറ്റു അഭിനേതാക്കളും വളരെയേറെ വിജയകരമായി പരിശ്രമിച്ചിട്ടുണ്ട്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. അതോടൊപ്പം തന്നെ ഗസ്റ്റ് റോളിലെത്തിയ സൗബിന്‍ ഷാഹിറും വിനായകനും പ്രേക്ഷകന്റെ കാഴ്‌ചയെ കൂടുതൽ ആവേശം കൊള്ളിച്ചു.

റിയലിസ്റ്റിക് ആയിട്ടുള്ള അവതരണം തന്നെയാണ് ചിത്രത്തിന്റെ കാതൽ. അതിന് തക്ക ഒരു തിരക്കഥ ഒരുക്കിയ ഡിമൽ ഡെന്നിസും തസ്രീഖ് അബ്ദുൽ സലാമും പ്രേക്ഷകന് നല്ലൊരു അനുഭവം പകരുന്നുണ്ട്. സുരേഷ് രാജന്റെ മനോഹരമായ കാമറ വർക്കുകളും റെക്സ് വിജയന്റെ മ്യൂസിക്കും ചിത്രത്തിന്റെ ആസ്വാദനത്തെ മറ്റൊരു തലത്തിൽ എത്തിച്ചിട്ടുണ്ട്. ക്രിസ്‌തുമസ്‌ ആഘോഷങ്ങൾക്ക് ചടുലതയാർന്ന ഒരു വേഗം സമ്മാനിച്ച് എത്തിയ വലിയ പെരുന്നാൾ ഈ അവധിക്കാലത്ത് തീർച്ചയായും കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago