ആരോ ഒരാളല്ല എന്റെ ഏട്ടന്‍ മൈ ”ബിഗ് ബ്രദര്‍” !!! ബോക്‌സ് ഓഫീസ് തകര്‍ക്കാന്‍ മോഹന്‍ലാല്‍ വീണ്ടും എത്തുന്നു – ട്രയിലര്‍

സൂപ്പര്‍ഹിറ്റ് ചിത്രം ലേഡീസ് ആന്‍ഡ് ജെന്റില്‍മാന് ശേഷം മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടു കെട്ടില്‍ ഒന്നിക്കുന്ന ബിഗ്ബ്രദറിന്റെ  ട്രയിലര്‍ റിലീസായിരിക്കുന്നു. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. വളരെ അധികം പ്രതീക്ഷ നല്‍കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ട്രയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.

ട്രയിലറില്‍ ആക്ഷന് അധിക പ്രാധാന്യമുള്ളതായി സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല വലിയൊരു സസ്‌പെന്‍സും ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നതായി സൂചന തരുന്നുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരന്മാരായി അനൂപ് മേനോനും സര്‍ജാനോ ഖാലീദും ആണ് എത്തുന്നത്. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പുറമെ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനും ബിഗ് ബ്രദറില്‍ മികച്ച വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

വേദാന്തം ഐപിഎസ് എന്ന പോലീസ് കഥാപാത്രത്തെയാണ് അര്‍ബാസ് അവതരിപ്പിക്കുന്നത്. സിദ്ദിഖ് തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വഹിക്കുന്നത്. ജിത്തു ദാമോദര്‍ ചിത്രത്തിനന്റെ ഛായഗ്രഹണം നിര്‍വഹിക്കുന്നു. ദീപക് ദേവാണ് സംഗീതം ഒരുക്കുന്നത്.ട്രയിലറില്‍ ഹണി റോസും എത്തുന്നുണ്ട്. ഒരു ഡോക്ടറുടെ വേഷമാണ് താരം കൈകാര്യം ചെയ്യുന്നത്. ട്രയലറിന് സോഷ്യല്‍മീഡിയയില്‍ നിന്നും നിരവധി കമന്റുകളാണ് വരുന്നത്. ഇന്നലെയായിരുന്നു മമ്മൂട്ടിയുടെ ഷൈലോക്കിന്റെ ട്രയിലും റിലീസ് ചെയ്തത്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

7 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago