സൂപ്പര്‍ഹിറ്റ് ചിത്രം ലേഡീസ് ആന്‍ഡ് ജെന്റില്മാന് ശേഷം മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടു കെട്ടില്‍ ഒന്നിക്കുന്ന ബിഗ്ബ്രദറിന്റെ ട്രയിലര്‍ റിലീസായിരിക്കുന്നു. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. വളരെ അധികം പ്രതീക്ഷ നല്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ സച്ചിദാനന്ദന് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ട്രയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.
ട്രയിലറില്‍ ആക്ഷന്‍ അധിക പ്രാധാന്യമുള്ളതായി സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല വലിയൊരു സസ്പെന്‍സും ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നതായി സൂചന തരുന്നുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരന്മാരായി അനൂപ് മേനോനും സര്‍ജാനോ ഖാലീദും ആണ് എത്തുന്നത്. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പുറമെ ബോളിവുഡ് താരം സല്മാന് ഖാന്റെ സഹോദരന് അര്‍ബാസ് ഖാനും ബിഗ് ബ്രദറില്‍ മികച്ച വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
വേദാന്തം ഐപിഎസ് എന്ന പോലീസ് കഥാപാത്രത്തെയാണ് അര്‍ബാസ് അവതരിപ്പിക്കുന്നത്. സിദ്ദിഖ് തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വഹിക്കുന്നത്. ജിത്തു ദാമോദര്‍ ചിത്രത്തിനന്റെ ഛായഗ്രഹണം നിര്‍വഹിക്കുന്നു. ദീപക് ദേവാണ് സംഗീതം ഒരുക്കുന്നത്.ട്രയിലറില്‍ ഹണി റോസും എത്തുന്നുണ്ട്. ഒരു ഡോക്ടറുടെ വേഷമാണ് താരം കൈകാര്യം ചെയ്യുന്നത്. ട്രയലറിന് സോഷ്യല്‍മീഡിയയില്‍ നിന്നും നിരവധി കമന്റുകളാണ് വരുന്നത്. ഇന്നലെയായിരുന്നു മമ്മൂട്ടിയുടെ ഷൈലോക്കിന്റെ ട്രയിലും റിലീസ് ചെയ്തത്.