ദുൽഖർ സൽമാൻ ആരാധകർ ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ.ഹിറ്റ് ഫിലിം മേക്കർ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി സി നൗഫൽ. ചിത്രത്തിന്റെ ആദ്യ ടീസർ കഴിഞ്ഞ ആഴ്ച പുറത്ത് വന്നിരുന്നു.ഇപ്പോൾ ചിത്രത്തിലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്.നാദിർഷാ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് വിദ്യാധരൻ മാസ്റ്റർ ആണ്.വന്ദിപ്പിൻ മാളോരേ എന്ന ഗാനം കാണാം