Categories: MalayalamNews

ഇടിച്ച കാറിനെ പിന്തുടർന്ന് കാറിന്റെ മിറർ തല്ലിപ്പൊട്ടിച്ചു..! വെളിപ്പെടുത്തലുമായി വാണി വിശ്വനാഥ്

മലയാളത്തിലെ ആക്ഷൻ ക്വീൻ എന്നറിയപ്പെടുന്ന വാണി വിശ്വനാഥ് നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രശസ്തിയാർജിച്ച നടിയാണ്. മലയാളത്തിലൂടെ അഭിനയത്തില്‍ കരിയര്‍ തുടങ്ങിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഗംഭീര പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. നടന്‍ ബാബുരാജുമായുള്ള കല്യാണശേഷം അഭിനയത്തില്‍ നിന്നും ഏറെ നാളുകളായി വിട്ടു നിന്ന വാണി ഇടയ്ക്ക് ചില ചിത്രങ്ങളില്‍ മുഖം കാണിച്ചിരുന്നു. അതേസമയം തെലുങ്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് വാര്‍ത്ത എത്തിയതും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

1987ൽ പുറത്തിറങ്ങിയ മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച വാണി വിശ്വനാഥ് മാന്നാർ മത്തായി സ്പീക്കിങ്, മംഗലം വീട്ടിൽ മാനശ്വേശരി ഗുപ്‌ത, ദി കിംഗ്, ഹിറ്റ്ലർ, ദി ട്രൂത്ത്, ഇൻഡിപെൻഡൻസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‌തു. 2002ല്‍ നടന്‍ ബാബുരാജുമായുള്ള വിവാഹ ശേഷമാണ് വാണി വിശ്വനാഥ് സിനിമ വിട്ടത്. സിനിമയില്‍ സംഘട്ടന രംഗങ്ങളില്‍ ഏറെ സജീവമായ താരം ജീവിതത്തത്തിലും ഇത്തരത്തില്‍ ഉണ്ടായ അനുഭവത്തെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ്.

മദ്രാസില്‍ രാവിലെ നടക്കാന്‍ പോയ ശേഷം തിരികെ മടങ്ങും വഴി പാല്‍ പൊടി തീര്‍ന്നുവെന്ന് അമ്മ വിളിച്ചു പറഞ്ഞുവെന്നും തുടര്‍ന്ന് പാല്‍ പൊടി വാങ്ങി തിരികെ നടന്നപ്പോള്‍ ഒരു ഇന്‍ഡിക്ക കാര്‍ സ്പീഡില്‍ വന്ന് തന്നെ ഇടിച്ചുവെന്നും താരം പറഞ്ഞു. നോക്കിയപ്പോള്‍ അതിനകത്ത് ഇരുന്നവര്‍ ചിരിക്കുകയായിരുന്നു. കാറിന്റെ മിറര്‍ കൈയില്‍ തട്ടിയതിനാ വേദനയെടുത്തെന്നും വേദന കൊണ്ട് ചീത്ത വിളിച്ചപ്പോള്‍ അവര്‍ ഗൗനിക്കാതെ മുന്നോട്ട് പോയെന്നും താരം പറയുന്നു.

എന്നാല്‍ കാര്‍ അല്പം മുന്നോട്ട് പോയപ്പോള്‍ ട്രാഫിക്കില്‍ അകപ്പെട്ടു പോയി. ആ അവസരം തനിക്ക് ദൈവമായി പ്രതികരിക്കാന്‍ തന്ന അവസരമാണെന്ന് തോന്നി താന്‍ ഓടിച്ചെന്ന് കൈയിലെ ഹോര്‍ലിക്‌സ് കുപ്പി വെച്ച്‌ കാറിന്റെ മിററില്‍ അടിച്ചെന്നും രണ്ടാമത്തെ അടിയില്‍ മിറര്‍ പൊട്ടുകയും ചെയ്തുവെന്നും വാണി വിശ്വനാഥ് വെളിപ്പെടുത്തി. അയാളെ ഉടനെ കോളറില്‍ കേറി പിടിച്ചു ഇറങ്ങി വരാന്‍ ആവശ്യപെട്ടു. അപ്പോളേക്കും ആളു കൂടിയെന്നും ആളുകള്‍ ഇടപെട്ടു രംഗം ശാന്തമാക്കിയെന്നും വാണി വിശ്വനാഥ് പറയുന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago