ടോവിനോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൂക്ക .നവാഗതനായ അരുൺ ബോസ് ആണ് ചിത്രത്തിന്റെ സംവിധായകൻ.നവാഗതനായ മൃദുൽ ജോർജിനോട് ചേർന്ന് സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.നിമിഷ് രവിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതവും നിഖിൽ വേണു എഡിറ്റിംഗും നിരവഹിക്കുന്നു.ചിത്രത്തിലെ വാനിൽ ചന്ദ്രിക എന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.അരവിന്ദ് വേണുഗോപാലും സിയ ഉൾ ഹക്കും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നത്.