പുതുവത്സരത്തിൽ വനിത മാഗസിൻ വായനക്കാർക്കായി ഒരുക്കിയ സസ്പെൻസും സർപ്രൈസും പുറത്ത്. ‘ഈ കുടുംബം ആദ്യമായി വനിതയിലൂടെ നാളെ പുറത്തിറങ്ങുന്നു’ എന്ന അടിക്കുറിപ്പിനൊപ്പം ഒരു കുടുംബത്തിന്റെ രേഖാചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘വനിതയിലൂടെ പുറത്തിറങ്ങുന്ന ആ കുടുംബം’ ഏതെന്ന ആശങ്കകൾക്കാണ് കഴിഞ്ഞദിവസം അവസാനമായത്. അത് ദിലീപും കാവ്യ മാധവനും മീനാക്ഷിയും മഹാലക്ഷ്മിയും അടങ്ങിയ കുടുംബമായിരുന്നു.
ജനപ്രിയതാരം ദിലീപിന്റെ കുടുംബത്തിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തു. ഭാര്യ കാവ്യ മാധവനും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും അടങ്ങുന്ന കുടുംബഫോട്ടോ ആയിരുന്നു വനിത കവറിൽ. ‘ഒറ്റ പ്രാർത്ഥന മാത്രം’ – ദിലീപ് കുടുംബത്തോടൊപ്പം’ എന്ന കാപ്ഷനോടെയാണ് കവർ ഫോട്ടോ. എന്താണ് താരകുടുംബത്തിന് പറയാനുള്ളത് എന്ന ആകാംക്ഷയിലാണ് ആരാധകർ. ചുവപ്പ് നിറത്തിലുള്ള വസ്ത്രമാണ് കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും അണിഞ്ഞിരിക്കുന്നത്. നീല നിറമുള്ള ഷർട്ട് ആണ് ദിലീപ് അണിഞ്ഞിരിക്കുന്നത്.
വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്. കലാഭവനിൽ മിമിക്രി കലാകാരനായി തിളങ്ങിയ അദ്ദേഹം സിനിമയിൽ സഹസംവിധായകനായി. കമൽ സംവിധാനം ചെയ്ത ‘എന്നോടിഷ്ടം കൂടാമോ’ എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തു. വിവാഹമോചനവും രണ്ടാം വിവാഹവും അതിനിടയിൽ ഉണ്ടായ കേസും അറസ്റ്റും ഒക്കെ കഴിഞ്ഞ് താരം ഒരു പൊതുപരിപാടികളിലും അഭിമുഖങ്ങളിലും അങ്ങനെ പങ്കെടുത്തിരുന്നില്ല. നാദിർഷ സംവിധാനം ചെയ്ത ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രമാണ് ദിലീപിന്റേതായി അവസാനമായി റിലീസ് ആയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…