ചുരുക്കം ചില വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ സജീവ സാന്നിധ്യമായി മാറിയ നടിയാണ് വരലക്ഷ്മി ശരത് കുമാർ .ശരത്കുമാറിന്റെ മകളായ വരലക്ഷ്മി ഇതിനോടകം നായികയായും സഹനടിയായും വില്ലത്തിയായും നിരവധി വേഷങ്ങൾ ചെയ്തു കഴിഞ്ഞു. നായികയായി അഭിനയിക്കാൻ ശാഠ്യമില്ല എന്ന് തന്നെയാണ് ഈ നടിയെ തേടി കൂടുതൽ അവസരങ്ങൾ എത്തുവാൻ കാരണം. ഇപ്പോൾ തമിഴ്നാട്ടിൽ ഏറെ ഹിറ്റായ നീയാ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ് വരലക്ഷ്മി ശരത്കുമാർ. ചിത്രത്തിൽ നാഗകന്യകയുടെ വേഷത്തിലായിരിക്കും വരലക്ഷ്മി ശരത് കുമാർ പ്രത്യക്ഷപ്പെടുക.
കമലഹാസനും ശ്രീപ്രിയയും ഒന്നിച്ച് അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു നീയാ. വർഷങ്ങൾക്കുശേഷം ചിത്രത്തിലെ രണ്ടാം ഭാഗമാണ് ഒരുങ്ങുമ്പോൾ വരലക്ഷ്മിയുടെ കഥാപാത്രം തന്നെ ആയിരിക്കും ചിത്രത്തിലെ ഹൈലൈറ്റ്. ചിത്രത്തിലെ ഒരേ ജീവന് ഒന്ഡ്രേ ഉള്ളം വാരായ് കണ്ണാ എന്ന ഗാനവും പഴയ സിനിമയിൽ നിന്ന് കടമെടുത്തുതതാണ്. വരലക്ഷ്മി നാഗകന്യകയായി എത്തുന്ന ഈ ഗാനം തന്നെയാണ് ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് .ഈ ഗാനത്തിനായി പ്രത്യേകം നൃത്തരംഗങ്ങൾ നടി അഭ്യസിച്ചിരുന്നു .ഹൊറർ ചിത്രമായ ഒരുക്കുന്ന നീയാ മെയ് 24ന് തീയേറ്ററുകളിലെത്തും. മലയാളത്തിൽ അധികം സിനിമകളൊന്നും ചെയ്തിട്ടില്ലെങ്കിലും സ്വന്തമായി ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ വരലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ മാസ്റ്റർ പീസ്,കസബ എന്നീ ചിത്രങ്ങൾ ആണ് വരലക്ഷ്മി അഭിനയിച്ച ചിത്രങ്ങൾ. രണ്ടു ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു.