ടോവിനോ തോമസ് നായകനായെത്തുന്ന ചിത്രം ‘വരവി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നടന് മോഹന്‍ലാലിന്റെ ഒഫിഷ്യല്‍ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. കാല്‍ത്തളയിട്ട് കവുങ്ങില്‍ ചാടി മറിഞ്ഞ് നീങ്ങുന്ന ടൊവിനോയുടെ കഥാപാത്രത്തെ ചൂട്ടേന്തിയ നിരവധി പേര് കീഴെ നിന്ന് നോക്കുന്നതാണ് പോസ്റ്ററില്‍ കാണുന്നത്. സിനിമയുടെ സ്വഭാവമോ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകളോ പുറത്തുവിട്ടിട്ടില്ല.
ഗോദ, തിര എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന രാകേഷ് മണ്ടോടി ആദ്യമായി സംവിധാനം ചെയ്യുന്ന വരവിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് പതിയറ എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ പതിയറയാണ്.
രാകേഷ് മണ്ടോടിയോടൊപ്പം പുതുമുഖം സുരേഷ് മലയന്‍കണ്ടി, പ്രശസ്ത ഗാന രചയിതാവ് മനു മഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് വരവിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വിശ്വജിത് ഒടുക്കത്തിലാണ് ഛായാഗ്രഹണം.
പി എം സതീഷാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. ക്രിയേറ്റീവ് ഡയറക്ടര്‍- മനു സെബാസ്റ്റ്യന്‍, ഗുണ ബാലസുബ്രമണ്യനാണ് സംഗീത സംവിധാനം. പ്രമുഖ പ്രൊഡക്ഷന്‍, ഡിസ്ട്രിബൂഷന്‍ കമ്പനി കലാസംഘം ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.