പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രമാണ് ലൂസിഫർ.മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രയ്ലർ ഇന്നലെ പുറത്ത് വന്നിരുന്നു. റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ട്രയ്ലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയം ആയി കഴിഞ്ഞു.സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച ട്രൈലെറാണ് ലൂസിഫറിന്റെത് എന്ന് ഏവരും ഒരേ സ്വരത്തിൽ പറയുന്നു.
ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.ഏറെ ജനശ്രദ്ധ ആകർഷിച്ച വരിക വരിക സഹജരെ എന്ന ഗാനത്തിന്റെ റീമിക്സ് ആണ് ഗാനം.അംശി നാരായണപിള്ളയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ദേവരാജൻ മസ്റ്ററാണ്.പുതിയ രൂപത്തിലുള്ള ഗാനം ആലപിച്ചത് മുരളി ഗോപിയാണ്.