ചിയാൻ വിക്രമിന്റെ മകൻ ദ്രുവ് വിക്രം ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ് വർമ്മ.തെലുങ്കിൽ വലിയ ഹിറ്റായ അർജുൻ റെഡ്ഢിയുടെ തമിഴ് റീമേക്ക് ആണ് വർമ്മ.
തെലുങ്കിൽ യുവതാരം വിജയ് ദേവരുകൊണ്ടയാണ് നായകനായി അഭിനയിച്ചത്.വെറും 5 കോടി ബഡ്ജറ്റിൽ 50 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.
ചിത്രം തമിഴിലേക്ക് എത്തുമ്പോൾ ഒരു മലയാളി സാന്നിദ്ധ്യം കൂടി ചർച്ചയാകുന്നുണ്ട്.മലയാളത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച ഈ 4 എന്റർടൈന്മെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.ഇവരുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ഇത്.ടീസർ കാണാം