മോഡലെന്ന് കേട്ടാൽ ആദ്യം മനസ്സിലേക്ക് വരുന്നത് വെളുത്ത് ഉയരമുള്ള സ്ലിം ബ്യൂട്ടികളെയാണ്. തടിച്ചതും കറുത്തതുമായ മോഡലുകളെ കുറിച്ച് ചിന്തിക്കുവാൻ തന്നെ മടിയാണ്. അവിടെയാണ് ഒരു മോഡലിന്റെ എല്ല സങ്കല്‍പ്പങ്ങളും തകര്‍ത്തെറിഞ്ഞു കൊണ്ടാണ് ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിനിയായ വര്‍ഷിത തടവര്‍ത്തി സബ്യസാചിയുടെ മോഡലായി എത്തിയത്. അപമാനത്തിന്റെയും അവഹേളനത്തിന്റെയും പാതയിലൂടെ തന്നെയാണ് ഈ ഉയരങ്ങൾ വർഷിത കീഴടക്കിയത്.
കഴിഞ്ഞുപോയ നാലുവര്‍ഷം ഈ ഇന്‍ഡസ്ട്രിയില്‍ നിന്നു ഞാന്‍ പുറന്തള്ളപ്പെട്ടു. അവരുടെ പരമ്പരാഗത സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് യോജിച്ചയാളായിരുന്നില്ല ഞാന്‍. തടിച്ച സ്ത്രീകളോട് ഇന്‍ഡസ്ട്രി കാണിക്കുന്ന വിവേചനത്തെ ചോദ്യചെയ്യുകയായിരുന്നു വര്‍ഷിത. പ്ലസ് സൈസ് മോഡല്‍ എന്ന വിളി എന്നില്‍ അസ്വസ്ഥതയുണ്ടാക്കും. എന്നാല്‍ മെലിഞ്ഞ് മോഡലുകളെ മോഡല്‍ എന്നു തന്നെയാണ് വിളിക്കുന്നത്. ഇങ്ങനെ വേര്‍തിരിവോടെ വിളിക്കുമ്പോള്‍ അസഹ്യത തോന്നും.
എല്ലാവര്ക്കും സ്വീകാര്യമായ ബോഡിഷേയ്പ്പ് നേടിയെടുക്കാന്‍ താന്‍ നിരന്തരം പരിശ്രമിച്ചിരുന്നു. എന്നാല്‍ 90 കാലഘട്ടത്തിലെ കുട്ടികളില്‍ വളര്‍ച്ച അത്ര എളുപ്പമായിരുന്നില്ല. ഞാന്‍ സ്വയം മാറാന്‍ തീരുമാനിക്കും വരെ എന്നെക്കാണാന്‍ വളരെ മോശമായിരുന്നു എന്ന് ഇവര്‍ പറയുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ അവസരത്തിനായി അഞ്ചുവര്‍ഷം അലഞ്ഞു. ഞാന്‍ സമീപിച്ച സംവിധായകരൊക്കെ പറഞ്ഞത് വണ്ണം കുറച്ച് നിറം വച്ചു വരു എന്നാണ്. എന്നാല്‍ ഓരോ തവണ ഇത് കേള്‍ക്കുമ്പോഴും ഞാന്‍ തളര്‍ന്നു പോയി. പക്ഷേ അവസരത്തിനായി ഞാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. കാരണം എന്നെങ്കിലും ആരെങ്കിലും എന്നെ ഞാനായി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. സബ്യസാചി അതിനു വഴിവച്ചു.