2017ല്‍ പുറത്തിറങ്ങിയ കടംകഥ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് നടി വീണ നന്ദകുമാര്‍. ആദ്യ സിനിമയ്ക്ക് ശേഷം തമിഴ് ചിത്രത്തിലാണ് വീണ മുഖംകാണിച്ചത്. തുടര്‍ന്ന് 2019-ല്‍ പുറത്തിറങ്ങിയ ആസിഫ് അലി ചിത്രം കെട്ട്യേളാണെന്റെ മാഖാലയില് നായികയായെത്തി ശ്രദ്ധനേടി. ചിത്രത്തില്‍ റിന്‍സി എന്ന കഥാപാത്രത്തെയാണ് വീണ അവതരിപ്പിച്ചത്. ചിത്രത്തില്‍ മികച്ച പ്രകടനമാണ് വീണ കാഴ്ചവച്ചത്. അതിന് ശേഷം കോഴിപ്പോര്, ലവ് തുടങ്ങിയ സിനിമകളില്‍ വീണ അഭിനയിച്ചു.
പ്രിയദര്ശന് സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ നായകനായെത്തിയ മരക്കാറാണ് വീണയുടെ അവസാന റിലീസ് ചിത്രം. കെട്ട്യോളാണെന്റെ മാലാഖയ്ക്ക് മുമ്പ് ഷൂട്ട് ചെയ്ത സിനിമയായിരുന്നു അത്. മരക്കാരില്‍ വളരെ ചെറിയ റോളിലാണ് വീണ അഭിനയിച്ചിരുന്നത്. മമ്മൂട്ടി-അമല്‍ നീരദ് സിനിമയായ ഭീഷ്മപര്‍വമാണ് വീണയുടെ അടുത്ത സിനിമ.
ദിലീപ് നായകനാകുന്ന വോയിസ് ഓഫ് സത്യനാഥനിലും വീണയാണ് നായിക. കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയിലും താരത്തിന് ഒരുപാട് ആരാധകരെ ലഭിച്ചു. മറ്റു താരങ്ങളെ പോലെ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കില്‍ ഇടയ്ക്ക് ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ വീണ പങ്കുവച്ച ഫോട്ടോഷൂട്ട് ആരാധകരുടെ മനംകവരുന്നതാണ്. പ്ലാന്‍ ബി ആക്ഷന്‍സിന് വേണ്ടി ജിബിന്‍ സോമചന്ദ്രന് എടുത്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഹോട്ട് ആന്‍ഡ് സ്റ്റൈലിഷ് ലുക്കിലാണ് വീണ എത്തിയിരിക്കുന്നത്. ജോബിന വിന്‍സെന്റാണ് വീണയുടെ ഫോട്ടോഷൂട്ടിന് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. അഷ്ന ആഷാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.