മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഷെയ്ൻ നിഗവും സണ്ണി വെയ്നും പോലീസ് വേഷത്തിൽ എത്തുന്നു. സിൻസിൽ സെല്ലുലോയിഡിലെ ബാനറിൽ എസ്സ്. ജോർജ് നിർമിക്കുന്ന വേല എന്ന ചിത്രത്തിലാണ് ഇരുവരും പോലീസ് വേഷമണിയുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ദുൽഖർ സൽമാൻ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കി. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത് എം.സജാസ് രചന നിർവഹിച്ചിരിക്കുന്ന ചിത്രം പാലക്കാട്ടിലെ ഒരു പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. ക്രൈം ഡ്രാമാ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് ബാദുഷാ പ്രൊഡക്ഷൻസാണ്.
ചിത്രസംയോജനം – മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം – സുരേഷ് രാജൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – സുനിൽ സിംഗ്, സംഗീത സംവിധാനം – സാം സി എസ്സ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ – ലിബർ ഡേഡ് ഫിലിംസ്, കലാ സംവിധാനം – ബിനോയ് തലക്കുളത്തൂർ, വസ്ത്രലങ്കാരം – ധന്യ ബാലകൃഷ്ണൻ, കൊറിയോഗ്രാഫി – കുമാർ ശാന്തി, സംഘട്ടനം – പി സി സ്റ്റണ്ട്സ് , ഫിനാൻസ് കൺട്രോളർ – അഗ്നിവേശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – എബി ബെന്നി, ഔസേപ്പച്ചൻ, പ്രൊഡക്ഷൻ മാനേജർ – മൻസൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്റ്റേർസ് – തൻവിൻ നസീർ, ഷൈൻ കൃഷ്ണ, മേക്കപ്പ് – അമൽ ചന്ദ്രൻ, ഡിസൈൻസ് – ടൂണി ജോൺ, സ്റ്റിൽസ് – ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി – ഓൾഡ് മംഗ്സ്, ഡിജിറ്റൽ മാർക്കറ്റിങ് – വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ, പി ആർ ഒ – പ്രതീഷ് ശേഖർ.
വെയിൽ, ഉല്ലാസം എന്നിവയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ ഷെയ്ൻ നിഗം ചിത്രങ്ങൾ. ബർമുഡ, ഖുർബാനി, ഖൽബ്, ആയിരത്തൊന്നാം രാവ്, പൈങ്കിളി, പരാക്രമം എന്നിങ്ങനെ നിരവധി ചിത്രങ്ങളും ഷെയ്ൻ നിഗത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. നിർമാണ രംഗത്തേക്കും കൂടി കടന്ന സണ്ണി വെയ്ൻ പടവെട്ട്, അപ്പൻ തുടങ്ങിയ ചിത്രങ്ങളിലാണ് അവസാനമായി പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഇരുചിത്രങ്ങളിലും സണ്ണി വെയ്ൻ നിർമ്മാതാവും കൂടിയായിരുന്നു.