സ്വാതന്ത്ര്യദിന പ്രത്യേക പോസ്റ്ററുമായി വെള്ളരിപട്ടണം സിനിമ അണിയറപ്രവർത്തകർ. പോസ്റ്ററിൽ മഞ്ജു വാര്യരും സൗബിൻ ഷാഹിറുമാണ് ഉള്ളത്. ഇന്ദിരയുടെ ലുക്കിലാണ് മഞ്ജു വാര്യർ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചർക്കയിൽ നൂൽ കോർക്കുന്ന സൗബിനെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം സെപ്റ്റംബറിൽ തിയറ്ററുകളിൽ റിലീസ് ചെയ്യും. ലീഡർ കെ പി സുരേഷ് എന്ന കഥാപാത്രത്തെയാണ് സൗബിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആക്ഷേപഹാസ്യ സ്വഭാവമുള്ള ചിത്രമാണോ വെള്ളരിപട്ടണം എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ടീസറുകളായിരുന്നു നേരത്തെ പങ്കുവച്ചിരുന്നത്.
മഹേഷ് വെട്ടിയാറാണ് ചിത്രത്തിന്റെ സംവിധായകന്. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് വെള്ളരിപട്ടണം നിര്‍മിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും മഹേഷ് വെട്ടിയാറും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
സലിംകുമാര്‍, സുരേഷ്കൃഷ്ണ, ശബരീഷ് വര്‍മ, അഭിരാമി ഭാര്ഗവന്, കോട്ടയം രമേശ്, മാല പാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. അപ്പു എന്‍. ഭട്ടതിരി എഡിറ്റിംഗും ജ്യോതിഷ് ശങ്കര്‍ കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. മധുവാസുദേവന്റേയും വിനായക് ശശികുമാറിന്റേയും വരികള്‍ക്ക് സച്ചിന് ശങ്കര്‍ മന്നത്താണ് സംഗീതം പകര്‍ന്നിരിക്കുന്നത്.