മഞ്ജു വാര്യരും സൗബിൻ ഷാഹിറും പ്രധാനവേഷത്തിൽ എത്തുന്ന ‘വെള്ളരിപട്ടണം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നടൻ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ഫുൾ ഓൺ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് വെട്ടിയാർ ആണ്.
ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ആട്ടിൻകുട്ടിയെ നെഞ്ചോട് ചേർത്ത് നിൽക്കുന്ന മഞ്ജു വാര്യരെയാണ് കാണാൻ കഴിയുന്നത്. നീളൻ പാവാടയും ബെനിയനുമാണ് മഞ്ജുവിന്റെ വേഷം. തൊട്ടടുത്ത് തന്നെ പിറകിൽ കൈ കെട്ടി നിൽക്കുന്ന സൗബിൻ ഷാഹിറിനെയും കാണാം. മുണ്ടും ഷർട്ടുമാണ് സൗബിന്റെ വേഷം. ഒരു നാട്ടിൻപുറത്തുകാരനെ ഓർമിപ്പിക്കുന്ന വിധത്തിലാണ് സൗബിൻ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.
ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍ ,കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ‘വെള്ളരിപട്ടണം’. ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് മാധ്യമ പ്രവര്‍ത്തകനായ ശരത് കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ്. മഞ്ജു വാര്യര്‍ക്കും സൗബിന് ഷാഹിറിനും പുറമേ സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്ഗവന്, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ പ്രധാന അഭിനേതാക്കള്‍. അലക്സ് ജെ പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍ ഭട്ടതിരി. മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന് ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് ബെന്നി കട്ടപ്പന. ശ്രീജിത് ബി നായരും കെ ജി രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി ആര് ഒ എ എസ് ദിനേശ്, ഡിജിറ്റൽ മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്.