പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ നായകനായി എത്തിയ രണ്ടാമത്തെ തെലുങ്കു ചിത്രമായിരുന്നു സിതാരാമം. തിയറ്ററുകളിൽ വൻ വരവേൽപ്പ് ലഭിച്ച ചിത്രത്തിന് മികച്ച അഭിപ്രായം സ്വന്തമാക്കാൻ സാധിച്ചു. നിരവധി പേരാണ് ചിത്രത്തെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് രംഗത്തെത്തിയത്. ഏറ്റവും പുതിയതായി ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത് മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ്. ട്വിറ്ററിലാണ് അഭിനന്ദനക്കുറിപ്പുമായി വെങ്കയ്യ നായിഡു എത്തിയത്.
‘സിതാരാമം കണ്ടു, സാങ്കേതിക വൈദഗ്ധ്യവും മികച്ച അഭിനയവും സ്ക്രീനിൽ ദൃശ്യാനുഭവമായി. പതിവ് പ്രണയകഥകളിൽ നിന്ന് വ്യത്യസ്തമായി വികാരങ്ങളുടെ ബാഹുല്യത്തിലേക്ക് നയിക്കുന്ന ധീരനായ ഒരു പട്ടാളക്കാരന്റെ കഥയാണിത്’ – അദ്ദേഹം ട്വീറ്റ് ചെയ്തു. സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവർക്ക് നായിഡു അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 60കളില്‍ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് സിതാരാമം പറയുന്നത്. ഓഗസ്റ്റ് അഞ്ചിന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഹിന്ദി ‘സിതാരാമം’ ഓഗസ്റ്റ് 19ന് റിലീസ് ചെയ്തു. മൃണാള്‍ താക്കൂറും രശ്മിക മന്ദാനയും നായികമാരായ ചിത്രത്തില്‍ സുമന്ദ്, പ്രകാശ് രാജ്, ഗൗതം വാസുദേവ മേനോന്, ഭൂമിക എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നാനി, സായ് ധരം തേജ് എന്നിവർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം, ചിത്രത്തിലെ റാം എന്ന കഥാപാത്രം ദുല്ഖറിനു വേണ്ടി എഴുതപ്പെട്ടതായിരുന്നെന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപുടി പറഞ്ഞിരുന്നു. സീതാമഹാലക്ഷ്മിയായി മൃണാള്‍ താക്കൂര്‍ അഭിനയിച്ചപ്പോള്‍ ചിത്രത്തില്‍ അഫ്രീന് എന്ന കഥാപാത്രത്തെയാണ് രശ്മിക മന്ദാന അവതരിപ്പിച്ചത്. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്നു മാത്രം 5.25 കോടി നേടിയ ചിത്രം യു എസ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് നേടിയത്.
చాలా కాలం తర్వాత ఓ చక్కని సినిమా చూసిన అనుభూతిని “సీతారామం” అందించింది. రణగొణధ్వనులు లేకుండా, కళ్ళకు హాయిగా ఉండే ప్రకృతి సౌందర్యాన్ని ఆవిష్కరించిన ఈ చిత్ర దర్శకుడు శ్రీ హను రాఘవపూడి, నిర్మాత శ్రీ అశ్వినీదత్, స్వప్న మూవీ మేకర్స్ సహా చిత్ర బృందానికి అభినందనలు. pic.twitter.com/eUh3i3Fwtt
— M Venkaiah Naidu (@MVenkaiahNaidu) August 17, 2022