നായിക നായകന് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് വെങ്കിടേഷ്. ജനശ്രദ്ദ നേടിയെടുത്ത പ്രോഗ്രാമിന് ശേഷം താരമിപ്പോള്‍ മലയാളസിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. രജിഷവിജയനും നിമിഷ സജയനും കേന്ദ്രകഥാപാത്രമായി എത്തുന്ന സ്റ്റാന്റ് അപ്പ് എന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് വെങ്കിടേഷാണ്.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ വെങ്കിടേഷ് നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു . മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂക്കയുടെ വലിയ ഫാന്‍ ആണെന്നും കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്ന മമ്മൂക്കയെ നേരില്‍ കണ്ടതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ മമ്മൂക്കയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് താരം സോഷ്യല്‍ മീഡിയയില്‍ എഴുതിയ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്.
കുറിപ്പ് വായിക്കാം:
ദൈവത്തിനു നന്ദി… കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്ന മമ്മൂക്കയെ ഞാന്‍ കണ്ടു, ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷം. സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത് ദൂരെ നിന്ന് ഒരു വല്യ ഗേറ്റിന്റെ ഇടയിലൂടെ കണ്ട മമ്മൂക്കയെ. ഇന്ന് ഞാന്‍ അഭിനയിക്കുന്ന സ്റ്റാന്‍ഡ് അപ് എന്ന സിനിമയുടെ launch nu കണ്ടു?? കെട്ടിപിടിച്ചു??, അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങി…ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷം…
October 12 ഒരിക്കലും ഞാന്‍ മറക്കില്ല. മമ്മൂക്കയുടെ കൂടെ അന്ന് ഫോട്ടോ എടുക്കാന്‍ പറ്റിയില്ല എന്ന് പറഞ്ഞപ്പോ, അദ്ദേഹം വിളിച്ചു അടുത്തിരുത്തി തോളില്‍ കൈവച്ചു ഫോട്ടോ എടുപ്പിച്ചു. വീഡിവിടെയാണ് എന്ന് ചോദിച്ചു. വേറെ ഒന്നും എനിക്ക് ഒരു ഓര്മയുമില്ല full കിളിയും പോയ നിമിഷം????
ജോഷി സറിനോടും കമല്‍ സറിനോടും ഒന്നും ആ നിമിഷത്തില്‍ ഒന്നും അടുത്ത് പോയി സംസാരിക്കാന്‍ പറ്റിയില്ല. അവരോട് സംസാരിക്കാന്‍ ഇനിയും ഒരു അവസരം എനിക്ക് കിട്ടും എന്നു വിശ്വസിക്കുന്നു??.
That epic dialogue from Mammookka- ഇവന് ഒരു റൗണ്ട് ഓടും കേട്ടോ
Thank u Mammookka ?? Love u??