Categories: Malayalam

അദ്ദേഹം വിളിച്ചു അടുത്തിരുത്തി തോളില്‍ കൈവച്ചു ഫോട്ടോ എടുപ്പിച്ചു, കിളിപോയ നിമിഷം !!! വെങ്കിയെ ചേര്‍ത്ത് പിടിച്ച് മെഗസ്റ്റാര്‍

നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് വെങ്കിടേഷ്. ജനശ്രദ്ദ നേടിയെടുത്ത പ്രോഗ്രാമിന് ശേഷം താരമിപ്പോള്‍ മലയാളസിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. രജിഷവിജയനും നിമിഷ സജയനും കേന്ദ്രകഥാപാത്രമായി എത്തുന്ന സ്റ്റാന്റ് അപ്പ് എന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് വെങ്കിടേഷാണ്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ വെങ്കിടേഷ് നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു . മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂക്കയുടെ വലിയ ഫാന്‍ ആണെന്നും കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്ന മമ്മൂക്കയെ നേരില്‍ കണ്ടതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ മമ്മൂക്കയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് താരം സോഷ്യല്‍ മീഡിയയില്‍ എഴുതിയ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്.

കുറിപ്പ് വായിക്കാം:

ദൈവത്തിനു നന്ദി… കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്ന മമ്മൂക്കയെ ഞാന്‍ കണ്ടു, ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷം. സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് ദൂരെ നിന്ന് ഒരു വല്യ ഗേറ്റിന്റെ ഇടയിലൂടെ കണ്ട മമ്മൂക്കയെ. ഇന്ന് ഞാന്‍ അഭിനയിക്കുന്ന സ്റ്റാന്‍ഡ് അപ് എന്ന സിനിമയുടെ launch nu കണ്ടു?? കെട്ടിപിടിച്ചു??, അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങി…ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷം…
October 12 ഒരിക്കലും ഞാന്‍ മറക്കില്ല. മമ്മൂക്കയുടെ കൂടെ അന്ന് ഫോട്ടോ എടുക്കാന്‍ പറ്റിയില്ല എന്ന് പറഞ്ഞപ്പോ, അദ്ദേഹം വിളിച്ചു അടുത്തിരുത്തി തോളില്‍ കൈവച്ചു ഫോട്ടോ എടുപ്പിച്ചു. വീഡിവിടെയാണ് എന്ന് ചോദിച്ചു. വേറെ ഒന്നും എനിക്ക് ഒരു ഓര്‍മയുമില്ല full കിളിയും പോയ നിമിഷം????
ജോഷി സറിനോടും കമല്‍ സറിനോടും ഒന്നും ആ നിമിഷത്തില്‍ ഒന്നും അടുത്ത് പോയി സംസാരിക്കാന്‍ പറ്റിയില്ല. അവരോട് സംസാരിക്കാന്‍ ഇനിയും ഒരു അവസരം എനിക്ക് കിട്ടും എന്നു വിശ്വസിക്കുന്നു??.
That epic dialogue from Mammookka- ഇവന്‍ ഒരു റൗണ്ട് ഓടും കേട്ടോ
Thank u Mammookka ?? Love u??

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago