വിജയും അറ്റ്ലീയും വീണ്ടു ഒന്നിക്കുന്ന മെഗാമാസ്സ് സ്പോർട്സ് മൂവിയാണ് ‘ബിഗിൽ’. തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വനിതാ ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കാൻ ആയി വരുന്ന കോച്ചായി വിജയ് വേഷമിടുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എ ആർ റഹ്മാൻ ആണ്.ഇന്ത്യൻ ഫുട്ബോൾ ഇതിഹാസമായ കറുത്ത മുത്ത് എന്നറിയപ്പെടുന്ന ഐ എം വിജയൻ വിജയ്യോടൊപ്പം ചിത്രത്തിൽ വേഷമിടുന്നുണ്ട്.ചിത്രത്തിലെ വിജയ് ആലപിച്ച ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വെരിത്തനം എന്നാണ് ഗാനത്തിന്റെ പേര്.വിവേക് ആണ് വരികൾ രചിച്ചിരിക്കുന്നത്.