ദിലീപ് മോഹന്‍, അഞ്ജലി നായര്‍, ശാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനീഷ് വി എ സംവിധാനം ചെയ്യുന്ന വിഡ്ഢികളുടെ മാഷിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം കെ.എസ് ചിത്രയും സൂരജ് സന്തോഷും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍.
ദിലീപ് മോഹന്‍ തന്നെ കഥയും തിരക്കഥയും എഴുതിയ ചിത്രത്തില്‍ മണിയന്‍പിള്ള രാജു , അനീഷ് ഗോപാല്‍, തമിഴ് നടന് മനോബാല , മണികണ്ഠന് പട്ടാമ്പി ( മറിമായം) , സുനില്‍ സുഗത , നിര്‍മ്മല്‍ പാലാഴി , രാജേഷ് പറവൂര്‍ എന്നീ സീനിയര്‍ താരങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളായ അഖില്‍ സി. ജെ, സ്റ്റീവ് , ദിവിന് പ്രഭാകര്‍ , ദിലീപ് പാലക്കാട് , അമേയ തുമ്പി എന്നിവരും അഭിനയിക്കുന്നു. മാഫിയ ശശി സംഘട്ടനം ഒരുക്കിയിരിക്കുന്നു , ശ്യാം കുമാര്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു.
ശരിയായ അദ്ധ്യാപനം , ഒരു അദ്ധ്യാപകന്റെ ജീവിതത്തിലൂടെ വരച്ച് കാണിക്കാന്‍ ശ്രമിക്കുന്ന കഥയില്‍ പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള സൗഹൃദങ്ങളും, ഹൃദയബന്ധങ്ങളും മാറ്റുരക്കുന്ന ഒരു ഫീല്‍ ഗുഡ് മൂവിയാണ് ഇതെന്ന് നീണ്ട ഇടവേളക്ക് ശേഷം നല്ലൊരു കഥാപാത്രം ചെയ്യാനെത്തിയ നടി ശാരി പറയുന്നു.