നവാഗതനായ അനീഷ് വി.എ സംവിധാനം ചെയ്യുന്ന വിഡ്ഢികളുടെ മാഷ് എന്ന ചിത്രം പ്രേക്ഷകരിലേക്കെത്തുന്നു. ജൂണ്‍ പതിനേഴിന് ചിത്രം പ്രേക്ഷകരിലേക്കെത്തും. ശാരി, ദിലീപ് മോഹന്‍, അഞ്ജലി നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിലീപ് മോഹനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നക്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ബിജിബാലാണ്. കെ.എസ് ചിത്രയും സൂരജ് സന്തോഷുമാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ബംഗളൂരു ബേസ് ചെയ്തുള്ള പ്രൊഡക്ഷന്‍ കമ്പനിയായ ബാക്ക് ബെഞ്ചേഴ്സ് ഡ്രാമയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട ശരിയായ അധ്യാപനം എങ്ങനെയാണെന്ന് ഒരു അധ്യാപകന്റെ ജീവിതത്തിലൂടെ വരച്ചുകാട്ടാന്‍ ശ്രമിക്കുന്നതാണ് ചിത്രം. മണിയന്‍പിള്ള രാജു, അനീഷ് ഗോപാല്‍, മനോബാല, മണികണ്ഠന് പട്ടാമ്പി, സുനില്‍ സുഗത, നിര്‍മ്മല്‍ പാലാഴി, രാജേഷ് പറവൂര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.