ഒരു കാലത്ത് സിനിമയില്‍ സജീവമായിരുന്നു ദിവ്യ ഉണ്ണി. നിരവധി കഥാപാത്രങ്ങള്‍ക്ക് ദിവ്യ ഉണ്ണി ജീവന് നല്‍കിയിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, സുരേഷ് ഗോപി തുടങ്ങി മുന്‍നിര നായകന്മാര്ക്കൊപ്പം ദിവ്യ ഉണ്ണി വേഷമിട്ടു. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലായി 50 ലേറെ ചിത്രങ്ങളില്‍ ദിവ്യ വേഷമിട്ടിട്ടുണ്ട്.
View this post on Instagram
നിലവില്‍ കുടുംബത്തോടൊപ്പം അമേരിക്കയിലാണ് ദിവ്യ. ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ നൃത്താര്ച്ചനയുടെ വിഡിയോയാണ് ദിവ്യ പങ്കുവച്ചത്. ദിവ്യക്കൊപ്പം നൃത്തം ചെയ്യാന്‍ ശ്രമിക്കുന്ന മകള്‍ ഐശ്വര്യയേയും വിഡിയോയില്‍ കാണാം. നിരവധി പേരാണ് വിഡിയോയ്ക്ക് ലൈക്കും കമന്റുമായി എത്തിയത്.
ഹൂസ്റ്റണില്‍ വച്ച് 2018ലായിരുന്നു ദിവ്യ ഉണ്ണിയും അരുണും വിവാഹിതരായത്. ദിവ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തില്‍ അര്ജുന്, മീനാക്ഷി എന്നിങ്ങനെ രണ്ട് മക്കളും ദിവ്യയ്ക്കുണ്ട്.