മലയാളികളുടെ പ്രിയ താരമാണ് മീന. മലയാളം, തമിഴ് തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ താരം വേഷമിച്ചു. ഇപ്പോഴിതാ സിനിമാ മേഖലയില്‍ നാല്പത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം. മീനക്ക് ആദരമര്‍പ്പിച്ച് ബിഹൈന്‍ഡ്വുഡ് എന്ന ഓണ്‍ലൈന്‍ ചാനല്‍ മീന@40 എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തായിരുന്നു ചടങ്ങില്‍ അതിഥി. പരാപാടിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
View this post on Instagram
മീനയുടെ മകള്‍ നൈനിക രജനീകാന്തിനോട് ഉമ്മ ചോദിക്കുന്നതും കുട്ടിയെ താരം ചേര്‍ത്തുപിടിക്കുന്നതുമായ വിഡിയോ പ്രേക്ഷകരുടെ മനം കവര്‍ന്നു. മീനയുടെ ആദ്യ ചിത്രത്തിലെ നായകന് രജനീകാന്തായിരുന്നു. അന്ന് മീനയുടെ പ്രായം ആറ് വയസായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം രജനീകാന്തിന്റെ നായികയായി യജമാന് എന്ന ചിത്രത്തില്‍ ഇരുവരും നായികാ, നായകന്മാരായി എത്തി.
നിരവധി പേരാണ് മീനയ്ക്ക് ആശംസകളുമായി എത്തിയത്. ബോണികപൂര്‍, കങ്കണ റണൗട്ട്, മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജുവാര്യര്‍, ശരത് കുമാര്‍, രാധികാ ശരത് കുമാര്‍, ഖുശ്ബു, സുഹാസിനി, പ്രഭുദേവ, പൂര്‍ണിമ ഭാഗ്യരാജ്, സ്നേഹ, പ്രസന്ന തുടങ്ങിയവര്‍ മീനക്ക് ആശംസകള്‍ നേര്‍ത്തു. തനിക്ക് വേദിയില്‍ ഏറ്റവും അധികം മിസ് ചെയ്യുന്നത് അച്ഛനേയും ഭര്ത്താവിനേയുമാണെന്ന് മീന പറഞ്ഞു. കഴിഞ്ഞ വര്‍ഷമായിരുന്നു മീനയുടെ ഭര്‍ത്താവ് മരണമടഞ്ഞത്.