അമല പോളിനെ കേന്ദ്രകഥാപാത്രമാക്കി വിവേക് സംവിധാനം ചെയ്യുന്ന ടീച്ചര്‍ എന്ന ചിത്രത്തിലെ ‘കായലും കണ്ടലും’ എന്ന ഗാനമെത്തി. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സന്റ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ശ്രീനന്ദ ശ്രീകുമാര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അമല പോള്‍, ഹക്കീം, മഞ്ജു പിള്ള എന്നിവരാണ് പ്രധാനമായും ഗാനരംഗത്തുള്ളത്.
ത്രില്ലര്‍ ജോണറിലാണ് ടീച്ചര്‍ ഒരുക്കിയിരിക്കുന്നത്. സമകാലിക സംഭവങ്ങളുമായി ഇഴുകി ചേര്‍ന്നതാണ് ചിത്രത്തിന്റെ കഥ. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ്, ഷാജഹാന്, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങരന്‍, അനുമോള്‍, മാല പാര്‍വതി, വിനീതാ കോശി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ രണ്ടിന് സെഞ്ച്വറി ഫിലിംസ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കും.
നട്ട്മഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം- വിവേക്, വരികള്‍- അനു മൂത്തേടത്ത്, വിനായക് ശശികുമാര്‍, അന്‍വര്‍ അലി, യുഗഭാരതി, സംഗീതം- ഡോണ്‍ വിന്‍സെന്റ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോഷി തോമസ് പള്ളിക്കല്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- ജോവി ഫിലിപ്പ്, പ്രൊഡക്ഷന്‍ കണ്ട്രോളര്-വിനോദ് വേണുഗോപാല്‍, കല- അനീസ് നാടോടി, മേക്കപ്പ്-അമല്‍ ചന്ദ്രന്, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീന്,സ്റ്റില്‍സ്-ഇബ്സണ്‍ മാത്യു, ഡിസൈന്‍- ഓള്‍ഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനീവ് സുകുമാര്‍,ഫിനാന്‍സ് കണ്ട്രോളര്- അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -ശ്രീക്കുട്ടന് ധനേശന്‍, ജസ്റ്റിന് കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാന്-ഷിനോസ് ഷംസുദ്ദീന്,അസിസ്റ്റന്റ് ഡയറക്ടര്‍-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രന്, വിഎഫ്എക്സ്-പ്രോമിസ്, പി ആര് ഓ പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ പി ആര് ഓ അനന്തകൃഷ്ണന് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.