നവാഗതനായ കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ‘വിശുദ്ധ മെജോ’ എന്ന ചിത്ത്രതിലെ ഗാനം പുറത്തിറങ്ങി. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഡിനോയ് പൗലോസാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലിജോ മോളാണ് ചിത്രത്തിലെ നായിക.
പ്രണയകഥയാണ് ‘വിശുദ്ധ മെജോ’ പറയുന്നത്. ഡിനോയ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാത്യു തോമസ്, ബൈജു എഴുപുന്ന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായ വിരുദ്ധ മെജോ ഉടന്‍ പ്രേക്ഷകരിലേക്കെത്തും.
പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന് ടി ജോണും ചിത്ര സംയോജകന്‍ ഷമീര്‍ മുഹമ്മജും വിനോദ് ഷൊര്‍ണൂരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രണം നിര്‍വഹിച്ചിരിക്കുന്നതും ജോമോനാണ്. ഷാഫി ചെമ്മാടാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.