വിദ്യു രാമൻ എന്ന നടിയെ കോമഡി റോളുകളിലൂടെയാണ് തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് കൂടുതലും പരിചയം. ഗൗതം മേനോന്റെ നീ താനേ എൻ പൊൻവസന്തം എന്ന ചിത്രത്തിലൂടെ 2012ലാണ് താരം അഭിനയരംഗത്തേക്ക് കടന്ന് വന്നത്. നടൻ മോഹൻ രാമന്റെ മകളാണ് വിദ്യു. തീയാ വേലൈ സെയ്യണം കുമാരു, മാലിനി 22 പാളയംകോട്ടൈ, രാമയ്യ വസ്താവയ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ വിദ്യു 86 കിലോയിൽ നിന്നും 65 കിലോയിലേക്ക് എത്തിയ മാറ്റം പ്രേക്ഷകരെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോൾ താരം പോലീസ് വേഷത്തിൽ പങ്ക് വെച്ചിട്ടുള്ള ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. മാസ്സ് ട്രാൻസ്ഫോർമേഷൻ എന്നാണ് ആരാധകരുടെ കമന്റ്.