സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ ചില ചലഞ്ചുകള്‍ വൈറലാകാറുണ്ട്. ടെന്‍ ഇയര്‍ ചലഞ്ചിന് ശേഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചലഞ്ചാണ് ബോട്ടില്‍ കാപ് ചലഞ്ച്. ഹോളിവുഡില്‍ ആരംഭിച്ച ചലഞ്ച് നീരജ് മാധവ് ഏറ്റെടുത്തതോടെ മോളിവുഡിലും എത്തിയിരുന്നു. കുപ്പി താഴെ വീഴുകയോ പൊട്ടുകയോ ചെയ്യാതെ കൈ ഉപയോഗിക്കാതെ അടപ്പ് അടിച്ചു തെറിപ്പിക്കുക എന്നതാണ് ചലഞ്ച്.
കസാഖിസ്ഥാനില്‍ നിന്നുള്ള മിക്സല്‍ മാര്‍ഷല്‍ ആര്‍ട്സ് താരം ഖറോ പഷിയ്ക്കാനാണ് ബോട്ടില്‍ കാപ് തെറിപ്പിച്ചാണ് ഈ ചലഞ്ചുമായി എത്തി ലോകത്തെ ആദ്യം വെല്ലുവിളിച്ചത്. തുടര്‍ന്ന് ഹോളിവുഡ് നടനും നിര്‍മാതാവുമായ ജേസന്‍ സ്റ്റാതം ചലഞ്ച് ഏറ്റെടുത്തു. ഇന്ത്യയില്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചലഞ്ച് ഏറ്റെടുത്ത് കുപ്പിയുടെ അടപ്പ് ആദ്യം അടിച്ചുതെറിപ്പിച്ചത്. പിന്നാലെ തെന്നിന്ത്യന്‍ താരം അര്‍ജുനെത്തി. ഇവര്‍ക്ക് പിന്നാലെ ബോളിവുഡ് നടന് വിദ്യുത് ജാംവാലിന്റെ ചലഞ്ചാണ് ഞെട്ടിപ്പിച്ചത്. ഒറ്റച്ചവിട്ടിന് മൂന്ന് കുപ്പികളുടെ അടപ്പാണ് വിദ്യുത് അടിച്ചു തെറിപ്പിച്ചത്. ബോളിവുഡില്‍ നിരവധി പേരാണ് ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്.