തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ബാഴ്സലോണയില്‍ അവധി ആഘോഷിക്കുകയാണ് നയന്‍താരയും വിഘ്നേഷ് ശിവനും. തെരുവ് സംഗീതം ആസ്വദിച്ചും ട്രെയിനില്‍ സഞ്ചരിച്ചും കാഴ്ചകള്‍ കണ്ടും അവധിക്കാലം അടിപൊളിയാക്കുകയാണ് ഇരുവരും. വിഘ്നേഷ് ശിവന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നയന്‍താരയുടെ ചിത്രങ്ങളും വിഡിയോകളും വൈറലായിരിക്കുകയാണ്.
View this post on Instagram
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നയന്‍താരയും വിഘ്നേഷ് ശിവനും അവധിയാഘോഷിക്കാന്‍ സ്പെയിനിലേക്ക് പറന്നത്. തുടര്‍ച്ചയായ ജോലികള്‍ക്ക് ശേഷം തങ്ങള്‍ തങ്ങള്‍ക്കായി കുറച്ചുസമയമെടുക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വിഘ്നേഷ് ശിവന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നാലെ സ്ബാഴ്സലോണയില് നിന്നുള്ള ചിത്രങ്ങള്‍ വിഘ്നേഷ് ശിവന് പങ്കുവയ്ക്കുകയായിരുന്നു.
ജൂണ്‍ ഒമ്പതിന് മഹാബലിപുരത്തുവച്ചായിരുന്നു നയന്‍സ്-വിക്കി വിവാഹം. ഷാരൂഖ് ഖാന്, രജനികാന്ത്, മണിരത്നം, ഗൗതം വാസുദേവമേനോന്‍, സൂര്യ, കാര്‍ത്തി, വിജയ് സേതുപതി, ബോണികപൂര്‍, ആറ്റ്ലി തുടങ്ങി വന്‍ താരനിര വിവാഹത്തില്‍ പങ്കെടുത്തിരുന്നു.