മലേഷ്യയില്‍ വച്ചുണ്ടായ അപകടത്തില്‍ നിന്ന് സുഖം പ്രാപിച്ചുവരികയാണെന്ന് നടന് വിജയ് ആന്റണി. പ്രാഥമിക ചികിത്സക്ക് ശേഷം ചെന്നൈയില്‍ തിരിച്ചെത്തിയ വിജയ് ആന്റണി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച താരം ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമെന്നും അറിയിച്ചു.
Dear friends, I am safely recovered from a severe jaw and nose injury during Pichaikkaran 2 shoot in Malaysia.
I just completed a major surgery.
I will talk to you all as soon as possible😊✋
Thank you for all your support and concern for my health🙏❤️ pic.twitter.com/YJm24omxrS— vijayantony (@vijayantony) January 24, 2023
‘പ്രിയ സുഹൃത്തുക്കളെ, മലേഷ്യയില്‍ നടന്ന പിച്ചൈക്കാരന്‍ 2 ചിത്രീകരണത്തിനിടെ താടിയെല്ലിനും മൂക്കിനുമേറ്റ സാരമായ പരുക്കില്‍ നിന്ന് ഞാന്‍ സുഖം പ്രാപിച്ചു വരികയാണ്. ഒരു ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. കഴിയുന്നത്ര വേഗം ഞാന്‍ നിങ്ങളോട് സംസാരിക്കും. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി’, വിജയ് ആന്റണി ട്വീറ്റ് ചെയ്തു.
മലേഷ്യയിലെ ലങ്കാവി ദ്വീപില്‍ ബോട്ടില്‍ വച്ചുള്ള സംഘട്ടനരംഗം ചിത്രീകരിക്കവേയാണ് താരത്തിന് പരുക്കേറ്റത്. വിജയ് സഞ്ചരിച്ച ബോട്ട് നിയന്ത്രണം വിട്ട് ക്യാമറസംഘം സഞ്ചരിച്ച വലിയ ബോട്ടിനെ ഇടിക്കുകയായിരുന്നു. സംഗീതസംവിധായകനായി സിനിമാ രംഗത്തേക്ക് കടന്നുവന്ന വിജയ് ആന്റണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പിച്ചൈക്കാരന്‍ 2.