സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഢിയിലൂടെ പ്രേക്ഷകരെ കീഴടക്കിയ വിജയ് ദേവരകൊണ്ടേ നായകനാകുന്ന ഗീത ഗോവിന്ദത്തിന്റെ പ്രിന്റ് റിലീസിന് മുൻപേ ലീക്കായി. ‘ഇങ്കേം ഇങ്കേം കാതലേ’ എന്ന ഗോപി സുന്ദർ ഈണമിട്ട ഒറ്റ ഗാനം കൊണ്ട് മലയാളികളുടെയും മനസ്സിൽ ഇടം നേടിയെടുത്തിട്ടുണ്ട് ചിത്രം. ആന്ധ്ര പ്രദേശിലെ പ്രകാശം ജില്ലയിലെ ചിറള എന്ന സ്ഥലത്ത് നിന്നും പടവാള രാജേഷ് എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. സിനിമ മേഖലയുമായി ബന്ധപ്പെട്ട ഹൈദരാബാദിലുള്ള ഡാറ്റ ഡിജിറ്റൽ ബാങ്ക് എന്ന സ്ഥാപനത്തിലെ അഡ്മിനിസ്ട്രേറ്ററാണ് രാജേഷ്. ചിത്രം കോപ്പി ചെയ്തെടുത്ത ഇയാൾ അത് കെ എൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന അയാളുടെ ബന്ധുക്കൾക്ക് നൽകി. അവർ അത് പെൻഡ്രൈവ്,മൊബൈൽ എന്നിങ്ങനെ പല രീതിയിൽ കോപ്പി ചെയ്ത് മറ്റുള്ളവര്‍ക്ക് നൽകുകയും ചെയ്തു.
ചിത്രം ലീക്കായതറിഞ്ഞ വിജയ് തന്റെ സങ്കടവും ദേഷ്യവും ട്വീറ്റിലൂടെ അറിയിച്ചിരുന്നു. റൊമാന്റിക് കോമഡി ഗണത്തിൽ പെടുന്ന ഗീത ഗോവിന്ദത്തിൽ റാഷ്മിക മന്ദനയാണ് നായിക. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 15ന് തീയറ്ററുകളിലെത്തും.
I feel let down, disappointed, hurt.
Okka sari kopam osthundi, inko sari edupostundi.— Vijay Deverakonda (@TheDeverakonda) August 12, 2018