തെന്നിന്ത്യൻ യുവതാരം വിജയ് ദേവരകൊണ്ടയുടെ പാൻ ഇന്ത്യൻ ചിത്രം ലൈഗറിന്റെ ട്രയിലർ എത്തി. സോണി മ്യൂസിക് സൗത്തിന്റെ യുട്യൂബ് ചാനലിലൂടെയാണ് ട്രയിലർ റിലീസ് ചെയ്തത്. യുവതാരങ്ങളായ വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡേ എന്നിവരെ നായകരാക്കി പ്രശസ്ത സംവിധായകൻ പൂരി ജഗന്നാഥ് ഒരുക്കുന്ന ചിത്രമാണ് ലൈഗർ. ബോളിവുഡ് സംവിധായകൻ കരൻ ജോഹറും നടി ചാർമി കൗറും ചേർന്നു നിർമ്മിക്കുന്ന ചിത്രം അഞ്ചു ഭാഷകളിൽ പാൻ ഇന്ത്യൻ റീലീസായി ഓഗസ്റ്റ് 25നു തിയേറ്ററുകളിലെത്തും.
മുഴുനീള ആക്ഷൻ എന്റെർടയിനറായി ഒരുങ്ങുന്ന ചിത്രത്തിൽ ഒരു കിക്ക് ബോക്സറായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. അഞ്ചു ഭാഷകളിലായി റിലീസ് ചെയ്ത് മണിക്കൂറിനകം ഇന്റർനെറ്റിൽ റെക്കോർഡുകൾ തീർക്കുകയാണ് ചിത്രത്തിന്റെ ട്രയിലർ. ട്രയിലർ ഇറങ്ങിയതോടെ ചിത്രത്തിന്റെ പ്രതീക്ഷകൾ വീണ്ടും ഉയരുകയാണെന്നാണ് പ്രേക്ഷകാഭിപ്രായങ്ങൾ.
അഞ്ചു ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ലൈഗർ – സാലാ ക്രോസ് ബ്രീഡ് എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്. ഒരു ചായക്കടക്കാരനില്‍നിന്നു ലാസ്‌വെഗാസിലെ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാംപ്യനിലേക്ക് എത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ലൈഗർ. ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൻ ചിത്രത്തിലൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ അൻപതു ശതമാനത്തിലധികം യു എസിലാണ് ചിത്രീകരിച്ചത്. പുറത്തിറങ്ങി അൽപസമയത്തിനുള്ളിൽ തന്നെ ട്രയിലർ തരംഗമായി മാറിയിരിക്കുകയാണ്. അനന്യ പാണ്ഡേ നായിക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ രമ്യാ കൃഷ്ണനും ഒരു മുഖ്യ വേഷത്തിലെത്തുന്നു. വാർത്താ പ്രചരണം – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…