Categories: NewsTamil

ബിഗിലിന്റെ റിലീസിന് പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ വെറും തറയിൽ നിന്നും ഭക്ഷണം വാരികഴിച്ച് ആരാധകർ

ഈ വെള്ളിയാഴ്ച്ച ദീപാവലി റിലീസായി തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുന്ന വിജയ് ചിത്രം ബിഗിൽ വിവാദങ്ങളാലും നിയമപ്രശ്‌നങ്ങളാലും ചുറ്റപ്പെട്ടിരിക്കുകയാണ്. അതിനിടയിൽ ചിത്രത്തിന്റെ സുഗമമായ റിലീസിന് വേണ്ടി ‘മൺ ചോറ്’ എന്ന ചടങ്ങ് നടത്തിയിരിക്കുകയാണ് തമിഴ് നാട്ടിലെ ഒരുകൂട്ടം ആരാധകർ. ഇരുപതിനും മുപ്പത്തഞ്ചിനും ഇടയിൽ പ്രായമുള്ള ഒരു കൂട്ടം ആരാധകരാണ് നാഗപട്ടിണത്തിലെ മയിലാടുതുറൈ ശ്രീ പ്രസന്ന മാരിയമ്മൻ ക്ഷേത്രത്തിൽ ഈ ചടങ്ങ് നിർവഹിച്ചത്. പ്ലേറ്റ് ഒന്നുമില്ലാതെ വെറും തറയിൽ ചോറ് വിളമ്പി അത് കഴിക്കുകയാണ് ആരാധകർ ചെയ്‌തിരിക്കുന്നത്‌.

Vijay fans eat Mann soru for smooth release of Bigil

വിജയ്‌യുടെ ചിത്രങ്ങൾ കൈയ്യിൽ പിടിച്ചാണ് അവർ ഭക്ഷണം കഴിച്ചത്. വാർത്തയറിഞ്ഞ പലരും സോഷ്യൽ മീഡിയയിൽ ഇവരെ കളിയാക്കിയെങ്കിലും അതൊന്നും തന്നെ അവരുടെ ആവേശത്തെ കുറക്കാൻ പര്യാപ്തമല്ല. അതെ സമയം പിന്തുണ നൽകിയവർക്ക് അവർ നന്ദി പറയുകയും ചെയ്‌തു. ചടങ്ങ് നിർവഹിച്ചവരിൽ പലരും ഇത് ആദ്യമായി ചെയ്യുന്നതാണ്. കൂടാതെ ഇവരിൽ പലരും അവരുടെ ആരാധ്യ പുരുഷനെ ഒരു വട്ടം പോലും നേരിൽ കാണുവാൻ സാധിക്കാത്തവരാണ്.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

7 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago