വിജയിയെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ബീസ്റ്റ്. വന്‍ഹൈപ്പോടെ തീയറ്ററുകളില്‍ എത്തിയ ചിത്രത്തിന് പക്ഷേ പ്രതീക്ഷിച്ച വിജയം നേടാനായില്ല. ആക്ഷന്‍ കോമഡി എന്റര്‍ടെയ്നറായെത്തിയ ചിത്രം വിജയ് ആരാധകരെ പോലും നിരാശപ്പെടുത്തിയിരുന്നു. ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടി റിലീസ് ചെയ്തത്. അതിന് ശേഷം ചിത്രത്തെ പരിഹസിച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. വിജയ് അവതരിപ്പിച്ച വീരരാഘവന് എന്ന കഥാപാത്രം തീവ്രവാദികളെ നിസാരമായി പറ്റിക്കുന്നതും ക്ലൈമാക്സിലെ ഫൈറ്റര്‍ ജെറ്റ് ഫൈറ്റുമൊക്കെയാണ് കൂടുതലും ട്രോളുകളില്‍ നിറയുന്നത്. ഷൈന്‍ ടോം ചാക്കോയെ വിജയ് തൂക്കിയെടുത്ത് നടക്കുന്ന രംഗങ്ങളെവച്ചും ട്രോളുകള്‍ നിരവധിയാണ്.
ഇപ്പോഴിതാ ‘ബീസ്റ്റി’ന് നേരെ വീണ്ടും വിമർശനം ഉയർന്നിരിക്കുകയാണ്. ചിത്രത്തിലെ ക്ലൈമാക്സ് രംഗമായ വിമാന രംഗത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടുള്ള ഒരു ഐഎഎഫ് പൈലറ്റിന്റെ ട്വീറ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ട്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. നിരവധിപേർ ഈ വീഡിയോ റീട്വീറ്റ് ചെയ്തതോടെ വിജയ്യുടെ വിമാന രംഗത്തിനു പിന്നിലെ യുക്തിയെ കുറിച്ച് ചോദിക്കുകയാണ്.
I have so many questions…. pic.twitter.com/zVafb6uAnm
— sajan (@sajaniaf) May 15, 2022
പാക്കിസ്ഥാനില്‍ നിന്ന് തീവ്രവാദിയെ വിജയ് ഫൈറ്റര്‍ ജെറ്റില്‍ കടത്തികൊണ്ടുവരുന്നതാണ് രംഗം. വിജയ് തന്നെയാണ് ഫൈറ്റര്‍ ജെറ്റിന്റെ പൈലറ്റ്. പാക്കിസ്ഥാന് പട്ടാളം ഫൈറ്റര്‍ ജെറ്റില്‍ നിന്ന് വിജയ്യുടെ ഫൈറ്റര്‍ ജെറ്റിന് നേരേ മിസൈല്‍ വിടുമ്പോള്‍ വിജയ് അതിനെ മറികടക്കുന്നത് അനായാസമാണ്. ഈ ഒരു രംഗം സാമാന്യ യുക്തിയ്ക്ക് നിരക്കാത്തതാണ് എന്നാണ് പ്രധാനമായി ഉന്നയിക്കുന്നത്. ഒപ്പം സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ വിജയ് കുറച്ചുകൂടി തിരക്കഥയിൽ ശ്രദ്ധ പാലിക്കണമെന്നും സംവിധായകര്‍ ഇത്തരം സീനുകൾ ഒഴിവാക്കാൻ ബുദ്ധിപ്രയോഗിക്കണമെന്നുമാണ് വിമർശനം.
നോർത്ത് ഇന്ത്യൻസും മറ്റു ചില നടന്മാരുടെ ഫാൻസും ഈ ലോജിക്കില്ലായ്മ ചോദ്യം ചെയ്തതോടെ മറ്റു ചിത്രങ്ങളിലെ ലോജിക് ചോദ്യം ചെയ്തിരിക്കുകയാണ് ചില വിജയ് ആരാധകർ. നിരവധി ട്വീറ്റുകളാണ് ഇങ്ങനെ ഇപ്പോൾ ട്വിറ്ററിൽ വന്നു കൊണ്ടിരിക്കുന്നത്.
Dhoom3- I have millions of questions…
No bike professionals came up for logic in this…even this bike could turn into a water jet 😂 #beast #raw https://t.co/VBDge9t0H0 pic.twitter.com/TSSTT4UD7B— jenish 👿 (@Jenisz91) May 16, 2022
Hello Vadakans Can You Help me to find Logics in these movies please#Beast @actorvijay pic.twitter.com/TNds1WsgGM
— Vijay Fans Official™ (@Vijayfansoff) May 16, 2022