ഏപ്രില്‍ പതിമൂന്നിനായിരുന്നു വിജയ് നായകനായി എത്തിയ ബീസ്റ്റ് പ്രേക്ഷകരിലേക്ക് എത്തിയത്. ഡോക്ടറിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ വിജയ്യെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് അഭിരാമി രാമനാഥന്.
വിജയ് കഠിനാധ്വാനത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണെന്ന് അഭിരാമി രാമനാഥന് പറഞ്ഞു. സിനിമ മോശമായാല്‍ കൂടി ആളുകള്‍ അദ്ദേഹത്തെ ആരാധിക്കുന്നു. വിജയ്ക്ക് ഓസ്കര് ലഭിക്കാനുള്ള പ്രതിഭയുണ്ട്. വിജയിയുടെ ഓസ്കര് നേട്ടം തമിഴ് സിനിമയ്ക്ക് അഭിമാനമായിരിക്കുമെന്നും അഭിരാമി രാമനാഥന് പറഞ്ഞു.
ബീസ്റ്റിന് ശേഷം വിജയ് അഭിനയിക്കുന്ന വംശി പൈഡിപള്ളിയുടെ ചിത്രത്തിലാണ്. രശ്മിക മന്ദാന നായികയാകുന്ന ചിത്രത്തില്‍ ശരത് കുമാറും പ്രകാശ് രാജും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.