വിവാദങ്ങളിലും ബോക്സോഫീസിലും ഹിറ്റായ സര്‍ക്കാരിന് ശേഷം വിജയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. വിജയ്-ആറ്റ്ലി കൂട്ടുകെട്ടില്‍ ആയിരിക്കും ആടുത്ത ചിത്രം പുറത്തിറങ്ങുക. മെര്‍സലിന്റെ വിജയത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്.
തമിഴ് സിനിമാ ലോകത്തെ പ്രമുഖ നിര്‍മ്മാണ-വിതരണ കമ്ബനിയായ എ.ജി.എസ് എന്റര്ടടൈന്മെന്റ്സിന്റെ ബാനറിലാണ് പുതിയ ചിത്രം ഒരുക്കുന്നത്.
വിജയിന്റെ 63-ാമത്തെ ചിത്രമാണിത്. എ.ജി.എസിന്റെ സാരഥിയായ അര്‍ച്ചന കല്‍പതിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. സിനിമയുടെ പേരോ മറ്റു വിവരങ്ങളോ അര്‍ച്ചന പുറത്ത് വിട്ടിട്ടില്ല.
EXPECT THE UNEXPECTED #THALAPATHY63 pic.twitter.com/Eya6SHcHlU
— atlee (@Atlee_dir) November 14, 2018
അടുത്ത വര്‍ഷം ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കുന്നതിനാണ് ആലോചന. അവസാന രണ്ട് ചിത്രങ്ങളും 200 കോടി ക്ലബിലെത്തിച്ച വിജയിന്റെ പുതിയ ചിത്രത്തെയും പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.
എ ആര് റഹ്മാന് സംഗീതം നല്കുന്ന ചിത്രത്തിൽ മേർസൽ അണിയറ പ്രവർത്തകർ തന്നെയാണ് അണിനിരക്കുന്നത്