വിജയ്-ലോകേഷ് കനകരാജ് ഒന്നിക്കുന്ന ചിത്രത്തിന് പേരായി. ദളപതി 67 എന്ന് താത്ക്കാലിക പേര് നല്‍കിയിരുന്ന ചിത്രത്തിന് ലിയോ എന്നാണ് ഔദ്യോഗിക നാമകരണം. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ് ലൈന്‍. അനിരുദ്ധ് ഈണമിട്ട ബ്ലഡി സ്വീറ്റ് എന്ന ദാനത്തിന്റെ അകമ്പടിയോടെയാണ് ടൈറ്റില്‍ പുറത്തിറക്കിയത്.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില് ഉള്‍പ്പെടുന്ന ചിത്രമാണ് ലിയോ. ചിത്രത്തില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്ജുന്, ഗൗതം മേനോന്സ മണ്‍സൂര്‍ അലി ഖാന്, മാത്യു തോമസ് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
കമലഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം വന്‍ വിജയമായിരുന്നു. ഇതിന് ശേഷമാണ് വിജയിയുമായി ലോകേഷ് കൈകോര്‍ക്കുന്നത്. സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. അനിരുദ്ധ് ആണ് സംഗീതം. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. അന്‍ബറിവാണ് സംഘട്ടനം. ഫിലോമിന്‍ രാജാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. സതീഷ് കുമാര്‍ ആര്‍ട്ടും ദിനേഷ് കൊറിയോഗ്രാഫിയും നിര്‍വഹിക്കുന്നു.