കൈദിക്ക് ശേഷം ലോകേഷ് കനകരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന വിജയ് നായകനാകുന്ന മാസ്റ്റർ ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയെ കീഴടക്കിയത് പ്രേക്ഷകർ കണ്ടതാണ്. ഇപ്പോഴിതാ മാസ്സും സ്റ്റൈലും ഒത്തുചേർന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ബിഗിലിനു ശേഷം ദളപതി വിജയ് നായകനാകുന്ന ചിത്രത്തിൽ വിജയ് സേതുപതി, മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ് എന്നിവരും അഭിനയിക്കുന്നുണ്ട്.
സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ചിത്രം ഈ വർഷം ഏപ്രിലിൽ ആയിരിക്കും റിലീസ് ചെയ്യുക. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് ആണ്. അനിരുദ്ധ് ആണ് സംഗീതം.