പിറന്നാൾ ദിനത്തിന് മണിക്കൂറുകൾക്ക് മുൻപേ വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ‘വാരിസു’ വിന്റെ ഫസ്റ്റ ലുക്ക് പോസ്റ്റർ പുറത്ത്. ജൂൺ ഇരുപത്തിരണ്ടാം തിയതി തന്റെ നാൽപത്തിയെട്ടാം പിറന്നാഠൾ ആഘോഷിക്കുകയാണ് വിജയ്. പിറന്നാളിന് മണിക്കൂറുകൾക്ക് മുമ്പേ വിജയിയുടെ അറുപത്തിയാറാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കുകയായിരുന്നു. വംശി പൈടിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്യൂട്ട് അണിഞ്ഞിരിക്കുന്ന വിജയ് ആണ് പോസ്റ്ററിലുള്ളത്. ബോസ് തിരികെ വരുന്നു എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ.
ദിൽ രാജു ആണ് ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്. ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത് തമൻ ആണ്. ചിത്രത്തിൽ വിജയ്ക്കൊപ്പം പ്രകാശ് രാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പതിമൂന്ന് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ‘ഗില്ലി’, ‘പോക്കിരി’ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
പ്രകാശ് രാജും വിജയും അവസാനമായി ഒരുമിച്ച് അഭിനയിച്ചത് ‘വില്ല്’ എന്ന സിനിമയിലാണ്. ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. ജയസുധ, ശരത് കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
On June 22 1974, a Beast was born! 🔥💥
Happy Birthday Thalapathy Vijay. Here’s to having a year filled with loads of JOLLY O GYMKHANA 🎉🥳@actorvijay pic.twitter.com/GOL39Ws1em— Netflix India South (@Netflix_INSouth) June 22, 2022