ദളപതി വിജയ് ഫാൻസ് ജനുവരി 13ന് തീയറ്ററുകളിൽ എത്തുന്ന മാസ്റ്ററിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ലോകേഷ് കനകരാജ് സംവിധാനവും അനിരുദ്ധ് സംഗീതവും നിർവഹിക്കുന്ന ചിത്രത്തിൽ വിജയ്, വിജയ് സേതുപതി, മാളവിക മോഹനൻ, ആൻഡ്രിയ ജെറെമിയ, ശന്തനു, ഭാഗ്യരാജ്, അർജുൻ ദാസ് എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
അതേ സമയം വിറഗുംപക്കം സ്റ്റേഷനിൽ വിജയ്യുടെ വക്കീലന്മാർ ഒരു പരാതി സമർപ്പിച്ചിരിക്കുകയാണ്. സാലിഗ്രാമത്തിലുള്ള തന്റെ അപ്പാർട്ട്മെന്റിൽ നിന്നും ഒഴിയുവാൻ പറഞ്ഞ് രവിരാജ, ഏ സി കുമാർ എന്നിവർക്കെതിരെയാണ് താരം പരാതി നൽകിയിരിക്കുന്നത്. വിജയ് മക്കൾ ഇയക്കത്തിലെ അംഗങ്ങളായിരുന്ന ഇരുവരും സംഘടനയുടെ ആശയങ്ങൾക്ക് എതിരായി പ്രവർത്തിച്ചതിനാൽ പുറത്താക്കിയിരുന്നു. കൂടാതെ വിജയ്യുടെ അച്ഛൻ എസ് ഏ ചന്ദ്രശേഖരുടെ രാഷ്ട്രീയ പാർട്ടി നിർമാണത്തിനും ഇരുവരും കൂട്ടുനിന്നിരുന്നു.