താന്‍ ചെയ്യുന്ന ചിത്രത്തില്‍ എന്നും വ്യത്യസ്തത പുലര്‍ത്താന്‍ ശ്രമിക്കുന്ന നടനാണ് വിജയ് സേതുപതി. താരത്തിന്റെ പുതിയ ചിത്രത്തിലും കിടിലന്‍ മേക്കോവറുമായാണ് വരവ്. സീതാകാത്തി എന്ന സിനിമയില്‍ എണ്‍പതുകാരന്റെ വേഷമാണ് വിജയ്ക്ക്. ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടതോടെ ആരാധകരൊക്കെ ആകാംക്ഷയിലാണ്.
നടുവിലെ കൊഞ്ചം പാക്കാത കാണോം എന്ന ഹിറ്റിന് ശേഷം വിജയും സംവിധായകന് ബാലാജി തരണീധരനും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ഓസ്കര് ജേതാക്കളായ കെവിന് ഹാനെ, അലക്സ് നോബിള്‍ എന്നിവരാണ് വിജയ് സേതുപതിയുടെ പുതിയ ലുക്കിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍.
നാല് മണിക്കൂറിന് ശേഷമാണ് മേക്കപ്പ് പൂര്‍ത്തിയായത്.
മേക്കപ്പ് അഴിക്കാന്‍ വേണ്ടി വരുന്ന സമയം ഒരുമണിക്കൂര്‍. ദേശീയപുരസ്കാര ജേതാവ് അര്‍ച്ചനയാണ് നായിക. രമ്യ നമ്ബീശന്‍, ഗായത്രി, പാര്‍വതി നായര്‍, സംവിധായകന് മഹേന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.