തെന്നിന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ ഉറ്റു നോക്കുന്ന പ്രണയമാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേശ് ശിവന്റേയും. ഇരുവരുടെയും പ്രണയത്തിന് തുടക്കം കുറിച്ച വിജയ് സേതുപതി ചിത്രം നാനും റൗഡി താൻ ടീം അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നതായിട്ടാണ് പുതിയ റിപ്പോർട്ടുകൾ. വിജയ്, വിജയ് സേതുപതി എന്നിവർ ഒന്നിക്കുന്ന ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന്റെ നിർമാതാവായ ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്.
നാനും റൗഡി താൻ എന്ന ചിത്രത്തിന് ശേഷം സൂര്യയെ നായകനാക്കി താന സേർന്ത കൂട്ടം എന്ന ചിത്രം വിഘ്നേശ് ഒരുക്കിയിരുന്നു. അതോടൊപ്പം തന്നെ ശിവകാർത്തികേയനെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രവും വിഘ്നേശ് അന്നൗൺസ് ചെയ്തിട്ടുണ്ട്.