മക്കൾ സെൽവൻ വിജയ് സേതുപതി തന്റെ കരിയറിൽ ഇന്നേവരെ സ്വപ്നം കണ്ട ആ സുന്ദരമുഹൂർത്തം ഇപ്പോൾ വന്നു ചേർന്നിരിക്കുകയാണ്. വേറിട്ട കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനം കവരുന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച സമയമിതാണെന്നു തോന്നുന്നു. ഒരു ജൂനിയർ ആർട്ടിസ്റ്റായി തുടക്കമിട്ട് പിന്നീട് ലോ ബജറ്റ് ചിത്രങ്ങളിലെ നായകനായി തുടങ്ങിയ വിജയ് സേതുപതി ഇന്നെത്തി നില്കുന്നത് അതിനും ഒരുപാട് ഒരുപാട് മുകളിലാണ്.
ഒരു സ്വപ്നനേട്ടത്തിലേക്ക് വിജയ് സേതുപതി ഇപ്പോൾ എത്തിയിരിക്കുകയാണ്. സൂപ്പർ സ്റ്റാർ രജിനികാന്തിനൊപ്പം അടുത്ത ചിത്രത്തിൽ വിജയ് സേതുപതി പ്രധാന വേഷത്തിലെത്തും. കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയുന്ന ചിത്രത്തിലാണ് രജനികാന്തിനൊപ്പം വിജയ് സേതുപതി എത്തുന്നത്. രണ്ടു മാസം മുൻപേ ഇത് സംബന്ധിച്ച വാർത്തകൾ വന്നെങ്കിലും ഇപ്പോൾ അത് സ്ഥിതികരിച്ചിരിക്കുകയാണ്. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ചിത്രത്തെ സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിതികരണം വന്നത്. കാർത്തിക്ക് സുബ്ബരാജ് അവസാനം സംവിധാനം ചെയ്ത മെർക്കുറിക്കും മികച്ച റിപ്പോർട്ടുകളാണ് ഉള്ളത്. പ്രഭുദേവ നായകനായ മെർക്കുറി ഒരു സൈലന്റ് ത്രില്ലെർ ആണ്. മുപ്പത് കോടിയിലധികം ബഡ്ജറ്റിൽ ഗോകുൽ ഒരുക്കുന്ന ജംഗ എന്ന ചിത്രത്തിലാണ് ഇപ്പോൾ വിജയ് സേതുപതി അഭിനയിക്കുന്നത്.
We are happy to announce that for the first time, Vijay Sethupathi will be acting with Superstar Rajini in #SuperstarWithSunPictures. #VijaySethupathiWithSuperstar pic.twitter.com/RZnt6ClGjm
— Sun Pictures (@sunpictures) April 26, 2018