അമീർഖാനും മക്കൾ സെൽവൻ വിജയ് സേതുപതിയും ഒന്നിക്കുന്നു. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ അതിഥിയായെത്തിയ വിജയ് സേതുപതി പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആമീർ ചിത്രത്തിൽ അഭിനയിക്കുന്ന വിവരം പങ്കുവെച്ചത്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളിൽ അത് അറിയിക്കുമെന്നും വിജയസേതുപതി പറഞ്ഞു. ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്ത സൂപ്പർ ഡിലക്സ് എന്ന ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ടാണ് വിജയ് സേതുപതി ചലച്ചിത്രമേളയിൽ എത്തിയത്.
മേളയിൽ അതിഥിയായെത്തിയ ഷാരൂഖാൻ സൂപ്പർ ഡീലക്സിലെ വിജയ് സേതുപതിയുടെ പ്രകടനം അതിഗംഭീരം ആയിരുന്നുവെന്നും അതുതന്നെ വിസ്മയിപ്പിച്ചു എന്നും അഭിപ്രായപ്പെട്ടു. ശിൽപ്പ എന്ന ട്രാൻസ്ജെൻഡർ കഥാപാത്രത്തെയാണ് ചിത്രത്തിൽ വിജയ് അവതരിപ്പിച്ചത്. രമ്യാ കൃഷ്ണൻ, ഫഹദ് ഫാസിൽ, ഗായത്രി, സമന്ത അകിനേനി, മാസ്റ്റർ അശ്വന്ത് അശോക് കുമാർ, മിഷ്കിൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…