ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് ഒരുക്കുന്ന വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിലെ പകലായി എന്ന മനോഹരഗാനം പുറത്തിറങ്ങി. ജിസ് ജോയ് തന്നെ ഒരുക്കിയ വരികൾക്ക് ഈണമിട്ടിരിക്കുന്നത് പ്രിൻസ് ജോർജും ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസുമാണ്. നേർത്തൊരു മഴ പോലെ പ്രേക്ഷകരുടെ കാതുകളിലേക്ക് വന്നിറങ്ങുന്ന ഗാനം വരികൾ കൊണ്ടും ആലാപനം കൊണ്ടും വളരെയേറെ മനോഹരമാണ്. പ്രേക്ഷകർക്കിടയിൽ തരംഗമാകാൻ പോകുന്ന അടുത്ത ഗാനം ഇതാണെന്ന് ഉറപ്പ്.