ഇളയ ദളപതി വിജയ് സംവിധായകൻ ലോകേഷ് കനകരാജിനൊപ്പം വീണ്ടും ഒന്നിക്കുന്നു. വിജയ്യുടെ അറുപത്തിയേഴാമത് ചിത്രം ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുമെന്ന് സംവിധായകൻ തന്നെയാണ് വെളിപ്പെടുത്തിയത്. മാസ്സും ക്ലാസ്സും ചേർന്ന ഒരു അടിപൊളി ട്രീറ്റ് ആയിരിക്കും ചിത്രമെന്നും അദ്ദേഹം വെളിപ്പെടുത്തി. ബിഹൈൻഡ്വുഡ്സ് ഗോൾഡ് മെഡൽസ് വേദിയിലാണ് ലോകേഷ് ഇക്കാര്യമാണ് വെളിപ്പെടുത്തിയത്.
നെൽസൺ സംവിധാനം നിർവഹിച്ച ബീസ്റ്റാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ വിജയ് ചിത്രം. ചിത്രത്തിലെ ഗാനങ്ങൾ നൽകിയ ഒരു പ്രതീക്ഷ പോലും കൈവരിക്കുവാൻ സാധിക്കാതെ പോയ ബീസ്റ്റ് ട്രോളന്മാരുടെ ഇഷ്ട ചിത്രമായി മാറുകയും ചെയ്തു. ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായിക. വീരരാഘവൻ എന്ന റോ ഏജന്റായിട്ടാണ് വിജയ് ചിത്രത്തിൽ അഭിനയിക്കുന്നത്. സെൽവരാഘവൻ, യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ ദാസ്, ലില്ലിപുട്ട് ഫാറൂഖി, അങ്കുർ അജിത് വികാൽ, സതീഷ് കൃഷ്ണൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അതേ സമയം ലോകേഷ് കനകരാജ് തന്റെ ഡ്രീം പ്രൊജക്റ്റായ വിക്രത്തിന്റെ റിലീസിനുള്ള തിരക്കുകളിലാണ്. കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം 2022 ജൂൺ മൂന്നിന് റിലീസ് ചെയ്യും. കമൽ ഹാസനൊപ്പം ഫഹദ് ഫാസിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിൽ വിജയ് സേതുപതിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും.
ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ ആണ്. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത് 2020ലെ കമൽ ഹാസന്റെ പിറന്നാൾ ദിനത്തിൽ ആയിരുന്നു. ‘വിക്രം’ നിർമിച്ചിരിക്കുന്നത് രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നാണ്. സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ലോകേഷ് കനകരാജും രത്നകുമാറും ചേർന്നാണ്. സംഗീതം – അനിരുദ്ധ്, എഡിറ്റിംഗ് – ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം – അന്‍പറിവ്, കലാസംവിധാനം – എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം – പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് – ശശി കുമാര്‍, നൃത്തസംവിധാനം – സാന്‍ഡി. പിആര്‍ഒ – ഡയമണ്ട് ബാബു.