ആറ്റ്ലീയുടെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ദളപതി 63 ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ വിജയ് ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന ചില റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യൻ 2വിന് ശേഷം ശങ്കർ ഒരുക്കുന്ന സൂപ്പർഹീറോ ചിത്രത്തിൽ വിജയ് നായകനാകുന്നു എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ബോളിവുഡ് ഹീറോ ഹൃതിക് റോഷനും ചിത്രത്തിൽ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.
നേരത്തെ വിക്രമിനെ നായകനാക്കിയുളള ഐ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിനായി ഹൃത്വിക്ക് റോഷനെ ശങ്കര്‍ സമീപിച്ചിരുന്നു. ശങ്കറിന്റെ സൂപ്പര്‍ഹീറോ ചിത്രത്തില്‍ ഹൃത്വിക്ക് റോഷനൊപ്പം വിജയും എത്തുമെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥീരികരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.