കുടുംബത്തിൽ ഒരു പുതിയ അംഗം കൂടി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നിർമാതാവും നടനുമായ വിജയ് ബാബു. വീട്ടിലേക്ക് പുതിയ കാർ എത്തിയതിന്റെ സന്തോഷമാണ് വിജയ് ബാബു പങ്കുവെച്ചത്. ടൊയോട്ട വെൽഫയർ (Toyota Vellfire) കാറാണ് വിജയ് ബാബു സ്വന്തമാക്കിയത്. ‘കുടുംബത്തിലേക്ക് പുതിയ ഒരു അംഗം കൂടി. Toyota Vellfire. ദൈവാനുഗ്രഹം’ – എന്നാണ് വിജയ് ബാബു കാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സോഷ്യൽമീഡിയയിൽ കുറിച്ചത്.
ഇന്ത്യയിൽ ഏറെ ജനപ്രീതി നേടിയ ആഡംബര കാറുകളിൽ ഒന്നാണ് ടൊയോട്ടയുടെ വെൽഫയർ. നേരത്തെ, മോഹന്‍ലാല്‍, സുരേഷ് ഗോപി, ഫഹദ് ഫാസില്‍ എന്നിവർ ഈ കാർ സ്വന്തമാക്കിയിരുന്നു. KL 07 CX 2525 എന്ന ഫാന്‍സി നമ്പറിലാണ് തന്റെ കാർ വിജയ് ബാബു രജിസ്റ്റർ ചെയ്തിട്ടുള്ളത്. മഹീന്ദ്ര ഥാര്‍ എസ്‌യുവി ഈ വർഷം തുടക്കത്തിൽ സ്വന്തമാക്കിയ താരം ഇപ്പോൾ ടൊയോട്ടയുടെ ആഡംബരകാറും സ്വന്തമാക്കിയിരിക്കുകയാണ്.
പ്രീമിയം സൗകര്യങ്ങൾ ടൊയോട്ടയുടെ ഈ കാറിൽ ലഭ്യമാണ്.2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വെല്‍ഫയറിന്റെ ഈ വേരിയന്റിലുള്ളത്. ഹൈബ്രിഡ് സാങ്കേതികവിദ്യയും. കാറിൽ 2494 സിസിയുള്ള എന്‍ജിനാണ്. 115.32 ബിഎച്ച്പി പവറും 198 എന്‍എം ടോര്‍ക്കും ഇത് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ ലഭ്യമായ വെൽഫയറിന്റെ ‘എക്സ്‌ക്യൂട്ടീവ് ലോഞ്ച്’ എന്ന വേരിയന്റിന്റെ എക്സ്ഷോറൂം വില 89.85 ലക്ഷം രൂപയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…